awardsതിരുവനന്തപുരം

വി. പ്രിയദർശിനി സ്നേഹമാതാ പുരസ്കാരം ഏറ്റുവാങ്ങി.

Webdesk (tvm)
Published May 15, 2026|

SHARE THIS PAGE!
തിരുവനന്തപുരം : ദേശീയ മലയാള വേദി സംഘടിപ്പിച്ച മാതൃദിനാഘോഷം - 2026 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനിക്ക് സ്നേഹമാതാ പുരസ്കാരം സമർപ്പിച്ചുകൊണ്ട് മുൻ എം.പി. പന്ന്യന്‍ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാറഹിം അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി. (മൈനോറിറ്റി സെൽ) ദേശീയ ജനറൽ സെക്രട്ടറിയും,  കെ.ഡി. ഓ. ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി. ദേശീയ മലയാള വേദി സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാൻ ആമുഖപ്രഭാഷണവും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ്  ഡോ. ഗീതാ ഷാനവാസ് സ്വാഗതവും, വനിതാ വിഭാഗം കൺവീനർ യാസ്മിൻ സുലൈമാൻ കൃതജ്ഞതയും പറഞ്ഞു. ധനുവച്ചപുരം എൻ.എസ്.എസ്. കോളേജ് അസി. പ്രൊഫ. ഡോ. എം. എസ്. ശ്രീലാറാണി, നിയമരംഗത്ത് നിന്ന് അഡ്വ. ഫസീഹാ റഹീം, ആരോഗ്യ മേഖലയിൽ നിന്ന്  ഡോ. ഗീതാ ഷാനവാസ്, ചലച്ചിത്ര പിന്നണി ഗായിക രാധികാ നായർ, സാഹിത്യ പ്രതിഭകളായ സിന്ധു വാസുദേവൻ, ഷംസ് ആബ്ദീൻ, തുഷാര തുടങ്ങി വിവിധ മേഖലകളിൽ മികവ് പുലർത്തിയ 50-ഓളം അമ്മമാരെ സ്നേഹമാതാ പുരസ്കാരം നൽകി ആദരിച്ചു. പ്രോഗ്രാം അവതരിപ്പിച്ച എം. എച്ച്. സുലൈമാൻ, നൃത്താവിഷ്കാരം നടത്തിയ ബേബി സാഹിയ എന്നിവരെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ എസ്. വിനയചന്ദ്രൻനായർ ചടങ്ങിൽ ആദരിച്ചു. കൂട്ടായ്മയിലെ അംഗവും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ ജോസഫ് ഡിക്രൂസിന്റെ ജന്മദിനാഘോഷം പ്രമാണിച്ച് കേക്ക് വിതരണവും, ചായ സൽക്കാരവും ഉണ്ടായിരുന്നു. മാതൃവന്ദന ഗാനങ്ങളും, താരാട്ട് ഗാനങ്ങളും കോർത്തിണക്കി 50 ഓളം ഗായകർ പങ്കെടുത്ത ഗാനസന്ധ്യ ചലച്ചിത്ര ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ മകൾ തുഷാര ഉദ്ഘാടനം ചെയ്തു. ഷീലാവിശ്വനാഥ്, എം. കെ. സെയ്നുല്ലാബ്ദീൻ, എസ്. വിനയചന്ദ്രൻ നായർ, യാഗാ ശ്രീകുമാർ, എം. എസ്. ഗാലിഫ്, ശോഭാ കുമാർ, ഷൈൻ, ബിജു സഖായ്, അഡ്വ. ലേഖ, ഷീജാ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All