songsകൊച്ചി

ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

Webdesk
Published May 25, 2024|

SHARE THIS PAGE!
കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 

'ദുരിതമീ പ്രണയം' എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന മനു മഞ്ജിത്തും സംഗീതം ഡോണ്‍ വിന്‍സെന്റും ആണ് നിര്‍വഹിച്ചിരിക്കുന്നത്. ബെന്നി ദയാലാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 

എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍-ന്റെ മുമ്പു പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. 
കുഞ്ചാക്കോ ബോബനെയും സുരാജിനെയും കൂടാതെ ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 
ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ പുറത്തിറങ്ങും.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All