new-releaseകൊച്ചി

"നാല്പതുകളിലെ പ്രണയം" ഫെബ്രുവരി 13-ന്.

എ എസ് ദിനേശ്
Published Feb 12, 2026|

SHARE THIS PAGE!
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ്  മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ്) ഫെബ്രുവരി പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

മൂന്ന് സ്ത്രീകളിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ സിനിമയുടെ പശ്ചാത്തലം. ഷഹബാസ് അമൻ, നിത്യ മാമൻ, ഗിരീഷ് നാരായൺ, അന്നപൂർണ പ്രദീപ്, അമൃത ജയകുമാർ, കാഞ്ചന ശ്രീറാം, ഐശ്വര്യ മോഹൻ, ശ്രേയ അന്ന ജോസഫ് തുടങ്ങിയവരാണ് ഗായകർ. 

ആശ വാസുദേവൻ നായർ,ജെറി ജോൺ, കുടശ്ശനാട്‌ കനകം, ശ്രീദേവി ഉണ്ണി, മഴ രമേശ്, ഗിരിധർ കൃഷ്ണ, ക്ഷമ, മെർലിൻ, പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ്  ജയൻദാസ്  നിർവ്വഹിക്കുന്നു. ഗാനരചന- രമേശ് എസ് മകയിരം, ആശ വാസുദേവൻ നായർ, സംഗീതം- ഗിരീഷ് നാരായൺ, എഡിറ്റർ- ലിനോയ് വർഗീസ്, ആര്ട്ട്- ശ്രുതി, പ്രൊഡക്ഷൻ കൺട്രോളർ- എൽദോ സെൽവരാജ്, സൗണ്ട് ഡിസൈൻ- ഷാജി മാധവൻ, മേക്കപ്പ്- ബിനു സത്യൻ, നവാസ് ഷെജി, അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി എ ജോൺ, അവിനേഷ്‌ , ജോസ്, ഡിസൈൻ- ആർക്കെ, അജിൽ കല്ലുമ്പുറം, വിതരണം- എസ് എഫ് സി ആർട്സ് റിലീസ്, പി ആർ ഓ- എ എസ് ദിനേശ്, മനു ശിവൻ.

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All