articleചെന്നൈ

തമിഴിലേക്ക് മലയാളിയുടെ തിളക്കം - ഫൈസൽ രാജ ചിത്രം 'പകൽ കനവ്'

എം. എ. സേവ്യർ
Published Oct 20, 2025|

SHARE THIS PAGE!
ചെന്നൈ : യുവ മലയാള ചലച്ചിത്രകാരൻ തമിഴ് ചലച്ചിത്ര ലോകത്ത് സ്വീകാര്യൻ ആകുന്ന ചിത്രം "പകൽ കനവ്".

മലയാളി ഫൈസൽ രാജ അണിയിച്ചു ഒരുക്കിയ പകൽ കനവിന്, സംവിധാനം, നായക കഥാപാത്ര അഭിനയ മികവ്, തിരക്കഥ തുടങ്ങി ബഹുമുഖ തിളക്കമാണ് ഫൈസൽ കൈവരിച്ചു വരവറിയിച്ചത്.


തമിഴിൽ പ്രീ വ്യൂ ഷോ യിലും മികച്ച അസ്വാദക അഭിപ്രായത്തിലും പകൽ കനവ് മുന്നേറ്റത്തിലാണ്. അസ്വാദകരെ നിരാശരാക്കാത്ത സംവിധാനം, ദൃശ്യ ഭംഗി, അഭിനയ രംഗത്ത്  യുവ നായകൻ ഫൈസൽ കാഴ്ച്ച വെക്കുന്ന വേറിട്ട പ്രകടനം എന്നിവയൊക്കെ ഈ പുതു ചലച്ചിത്രകാരനെ വ്യത്യസ്തനും പരിശ്രമശാലിയുമാക്കി വിജയം ഉറപ്പാക്കി. മലയാളത്തിൽ നിന്നും തമിഴിൽ ചെന്നു പയറ്റുക പരീക്ഷണമാണെങ്കിലും ഈ യുവ കലാകാരൻ മുന്നേറ്റത്തിലാണ്. തമിഴ് ചലച്ചിത്ര രംഗം പ്രോത്സാഹിപ്പിക്കാനും മടിച്ചില്ല. അതിനൊപ്പം ദക്ഷിണ ഭാരത അഭിനേതാക്കളിൽ തിളങ്ങിയവരുടെ അഭിനയ മുഹൂർത്തങ്ങൾ പകൽ കനവിന് മറ്റൊരു  സ്വീകാര്യത തമിഴിൽ നൽകി.


കാരാട്ടേ രാജ, കൂൾ സുരേഷ്, സിനിമ പ്രതിസന്ധി കാലത്ത് താര റാണിയായി പ്രേക്ഷകരെ തിയേറ്ററിൽ എത്തിച്ച ഷക്കിലയും കഥാപാത്രം, കൃഷ്‌ണേന്ദു, ആതിരസന്തോഷ്‌ തുടങ്ങി യുവ അഭിനേത്രികളും മികച്ച പ്രകടമാണെന്ന് പ്രതീക്ഷിക്കാം. 

മലയാളികൾ കൈവെച്ച സാങ്കേതിക  രംഗമാണ് ഇതിലുള്ളത്. ഡി ഓ പി ജോയ് ആന്റണി,  ചിത്ര സംയോജനം എസ്. കൃഷ്ണജിത്,  സംഗീതം ബി ജി എം സുരേഷ് നന്ദൻ, കല ബൈജു വിധുര, ചമയം അനുപ് സാബു, പ്രകാശ്, സ്റ്റുഡിയോ മൂവിയോള കൊച്ചി, വി എഫ് എക്സ് ഹുസൈൻ, വസ്ത്രലങ്കാരം ബിനേഷ് ആലതി, ചന്ദ്രൻ ചെറുവണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ ഷണ്മുഖൻ. ബി, എക്സിക്യൂട്ടീവ് അമാനുള്ള, മാനേജർ ഷണ്മുഖൻ. കെ, കളറിസ്റ് ഹുസൈൻ, അബ്‌ദുൾ ഷുക്കൂർ, ശബ്ദം, എഫക്ടസ്, മിക്സിങ് കൃഷ്ണജിത്, വിജയൻ, അസോ: ഡയറക്ടർ എസ്. മണിക്കുട്ടൻ, അസിസ്റ്റന്റ് ഡയറക്ടർ അജേഷ് കുമാർ എസ്. ഡിസൈൻ വെങ്കട്ട് ആർ. കെ, സംഘട്ടനം വേലായുധൻ പണ്ഡിയൻ, സ്റ്റിൽസ് പ്രശാന്ത്, ഓഡിയോ ലേബൽ ട്രാക്ക്.
നവംബർ ഏഴിന് പ്രദർശനം ആരംഭിക്കും. 


പത്തനംതിട്ട സ്വദേശി ഫൈസി തമിഴിന്റെ ഫൈസൽ രാജയായി തിളക്കമാർന്ന വിജയം നേടുമ്പോൾ മലയാളത്തിനും അഭിമാനം.

Write up by
M A Xavier
Email: Maxaviermecheril@gmail.com.

Comments

No comments yet

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്.


മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All