local-newsലണ്ടൻ

ലണ്ടനിലെ ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് ഇനി കേരളത്തിലേക്കും എത്തുന്നു.

Webdesk (england)
Published Dec 13, 2025|

SHARE THIS PAGE!
ലണ്ടനിലെ ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് ഇനി കേരളത്തിലേക്ക്; 2026 ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും

ലണ്ടനിലെ പ്രമുഖ ഡാൻസ് ഫിറ്റ്‌നസ് പ്രസ്ഥാനമായ ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് ലണ്ടൻ ഇനി കേരളത്തിൽ ശാഖ ആരംഭിക്കുന്നു. ഈ സ്ഥാപനത്തിന്റെ സ്ഥാപകനും ഡാൻസ് ഫിറ്റ്‌നസ് ട്രെയ്‌നറുമായ രതീഷ് നാരായണൻ, ലണ്ടനിലെ നാല് വ്യത്യസ്ത കേന്ദ്രങ്ങളിലായി ആഴ്ചതോറും 600-ത്തിലധികം പേർക്ക് പരിശീലനം നൽകി ശ്രദ്ധേയനായ വ്യക്തിയാണ്.
ഇത് വരെ ലണ്ടനിൽ വൻ സ്വീകാര്യത നേടിയ ബോളിബീറ്റ്, കേരളത്തിലെ ആരോഗ്യ - ഫിറ്റ്‌നസ് രംഗത്തും പുതിയ ഊർജ്ജം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 ജനുവരി മുതൽ ഔദ്യോഗിക പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

കേരളത്തിലെ ആദ്യ രണ്ടു പരിശീലന കേന്ദ്രങ്ങൾ തൃശൂർ, പാലക്കാട്. മലയാളികൾക്കായി ഡാൻസും ഫിറ്റ്‌നസും ഒന്നിപ്പിക്കുന്ന പുതിയ അനുഭവം നൽകുക എന്നതാണ് ബോളിബീറ്റിന്റെ ലക്ഷ്യം. രജിസ്ട്രേഷൻ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും.
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All