newsതിരുവനന്തപുരം

കേരള ഫിലിം മാര്‍ക്കറ്റ് മൂന്നാംപതിപ്പ് ഡിസംബര്‍ 14 മുതല്‍.

Webdesk (tvm)
Published Dec 11, 2025|

SHARE THIS PAGE!
കേരള ഫിലിം മാര്‍ക്കറ്റ് മൂന്നാം പതിപ്പിന്റെ ഉദ്ഘാടനം 2025 ഡിസംബര്‍ 14 രാവിലെ 10ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടക്കും.പ്രോജക്ട് മാര്‍ക്കറ്റ്,വീഡിയോ ലൈബ്രറി,ഇന്‍ഡസ്ട്രി വോയ്‌സസ് എന്നിവയാണ് കേരള ഫിലിം മാര്‍ക്കറ്റ് മൂന്നാം പതിപ്പിന്റെ പ്രധാന ഘടകങ്ങള്‍.

ഡെവലപ്പ്‌മെന്റ് സ്റ്റേജിലുള്ള പ്രോജക്ടുകള്‍ക്ക് കോ-പൊഡ്യൂസേഴ്‌സിനെ കണ്ടെത്തുവാന്‍ സഹായിക്കുന്ന പ്രോജക്ട് മാര്‍ക്കറ്റിലേയ്ക്ക് 54 എന്‍ട്രീസ് ലഭിക്കുകയും അതില്‍ നിന്നും 11 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 12 പ്രോജക്ടുകള്‍ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ട് മലയാളചിത്രങ്ങള്‍ ഉള്‍പ്പെടും. പ്രസ്തുത പ്രോജക്ടുകളുടെ ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എന്നിവര്‍ കേരള ഫിലിം മാര്‍ക്കറ്റില്‍ ഇന്റര്‍നാഷണല്‍ പ്രൊഡ്യൂസേഴ്‌സ, സെയില്‍സ് ഏജന്റ്‌സ്്, ഡിസ്ട്രിബ്യൂട്ടേഴ്‌സ്,  എന്നിവര്‍ക്ക് മുന്നില്‍ തങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതാണ്. അന്താരാഷ്ട്ര വിപണന സാധ്യത, ഗ്യാപ് ഫിനാന്‍സിംഗ് എന്നിവ തേടുന്ന ചിത്രങ്ങള്‍ക്കായുള്ള വീഡിയോ ലൈബ്രറി സെഗ്മെന്റിന്റെ ''ക്യുറേറ്റേഴ്‌സ് പിക്'' സെക്ഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 13 ചിത്രങ്ങളില്‍ രണ്ട് മലയാളചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 

ചലച്ചിത്ര മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലുള്ള വിദഗ്ദ്ധര്‍ പങ്കെടുക്കുന്ന പാനല്‍ ഡിസ്‌കഷന്‍സ്, മാസ്റ്റര്‍ ക്ലാസ്സസ്,  എന്നിവയാണ് 'ഇന്‍ഡസ്ട്രി വോയിസസ്' സെഗ്മെന്റില്‍ ഉള്ളത്. മലയാള സിനിമയുടെ പ്രശസ്തിയും അന്താരാഷ്ട്ര വിപണനസാധ്യതയും വര്‍ദ്ധിപ്പിക്കുന്നതിനായി കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാളചിത്രങ്ങളും കെ.എസ്.എഫ്.ഡി.സി നിര്‍മ്മിക്കുന്ന ചിത്രങ്ങളും കേരള ഫിലിം മാര്‍ക്കറ്റിന്റെ വീഡീയോ ലൈബ്രറി  സെഗ്മെന്റില്‍ അന്താരാഷ്ട്ര ഡിസ്ട്രിബ്യൂട്ടേഴ്‌സ്, സെയില്‍സ് ഏജന്റസ്, പൊഡ്യൂസേഴ്‌സ് എന്നിവരുടെ പരിഗണനയ്ക്കായി ഉള്‍പ്പെടുത്തുന്നതാണ്. 

 ആഗോളതലത്തില്‍ മലയാള സിനിമക്ക് ആഗോള വാണിജ്യ സാധ്യത തുറന്നു നല്‍കാന്‍ കേരള ഫിലിം മാര്‍ക്കറ്റിന്  കഴിയുമെന്ന് കെ.എസ്.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ശ്രീ. പ്രിയദര്‍ശനന്‍.പി.എസ് അഭിപ്രായപ്പെട്ടു. കേരള ഫിലിം മാര്‍ക്കറ്റ് സംജാതമാക്കുന്ന ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ഒന്നാംനിര ചലച്ചിത്ര പ്രവര്‍ത്തകരുടെ സാന്നിധ്യം ഇന്ത്യന്‍ സിനിമയ്ക്ക് കലാപരമായും വാണിജ്യപരമായും ഏറെ ഗുണം ചെയ്യുമെന്ന്  കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ശ്രീ. K.മധു അഭിപ്രായപ്പെട്ടു.

ചെയര്‍മാന്‍
മാനേജിംഗ് ഡയറക്ടര്‍
മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All