newsതിരുവനന്തപുരം

കാരുണ്യയുടെ കൺവെൻഷനും, മോട്ടിവേഷൻ ക്ലാസും

Webdesk (tvm)
Published Dec 15, 2025|

SHARE THIS PAGE!
തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെൻറ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ, കരിയർ കൺസൾട്ടന്റും മോട്ടിവേഷൻ സ്പീക്കറുമായ ഡോ. മുഹമ്മദ് ഫാസിൽ നടത്തിയ സാമൂഹിക പ്രതിബദ്ധതയോടെ ലീഡർഷിപ്പ് എന്ന മോട്ടിവേഷൻ ക്ലാസും, യുവജന വേദി, വേൾഡ് പ്രവാസിവേദി, ലഹരി വിരുദ്ധ വേദി എന്നിവയുടെ രൂപീകരണം നടന്നു, പ്രസ് ക്ലബ്ബിന് സമീപമുള്ള എം.ഇ.എസ്. ഓഡിറ്റോറിയത്തിൽ, കാരുണ്യ പ്രസിഡൻറ് പൂഴനാട് സുധീറിന്റെ അദ്ധ്യക്ഷതയിൽ, ബഹു. കേരള നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ ഉത്ഘാടനം ചെയ്തു. മുക്കംപാലമൂട് രാധാകൃഷ്ണൻ, പനച്ചമൂട് ഷാജഹാൻ, നൂറുൽ ഹസ്സൻ എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം കാരുണ്യ സ്വര കലാവേദിയുടെ വിവിധ കലാപരിപാടികളും നടന്നു. വികാസ് ഭവൻ എസ്. ബി. ഐ. മാനേജർ ജയരാജ്‌, സുശീല കുമാരി ജഗതി, അഡ്വ. ജയകുമാരൻ നായർ, അഡ്വ. ഫസീഹ റഹീം, ഗീത വേണു കണ്ണമ്മൂല, അഡ്വ. മനു കൃഷ്ണ, റോസ് മേരി, ഹിത മനു, ഗിരിജ ദേവി, ദവുലത് ഷാ എന്നിവരെ  ആദരിച്ചു.

മലയാളത്തിലെ ആദ്യ
സിനിമ ന്യൂസ് & എന്റർടൈൻമെന്റ്
ടി വി ചാനൽ
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All