local-newsതിരുവനന്തപുരം

ഇഫ്താർ സംഗമം നടത്തി പാട്ടിന്റെ കൂട്ടുകാർ

Webdesk (tvm)
Published Mar 06, 2026|

SHARE THIS PAGE!
തിരു : തലസ്ഥാനത്തെ ഏറ്റവും വലിയ കലാ സാംസ്കാരിക സന്നദ്ധ സേവന സംഘടനയായ പാട്ടിന്റെ കൂട്ടുകാരുടെയും ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പരിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ്‌ മുക്കംപാലമൂട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര അക്കാദമി  മുൻ ചെയർമാൻ നടൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ജുമാ മസ്ജിദ് ഇമാം ഹാഷിം മൗലവി ജാമിഇ, ബിഷപ്പ് ഡോ.റവ. റോബിൻസൺ ലൂദർ എന്നിവർ ആദ്മീയ  പ്രഭാഷണങ്ങൾ നടത്തി. ഫൗണ്ടർ നയാസ് ഇല്യാസ് ആമുഖപ്രഭാഷണം നടത്തി. രക്ഷാധികാരി ഡോ. വേണുഗോപാലൻ നായർ, വൈസ് പ്രസിഡന്റ്‌ പനച്ചമൂട് ഷാജഹാൻ, വാനമ്പാടികൾ പ്രസിഡന്റ്‌ അനിതാമ്മ, എം. എം. സഫർ, കരമന ബഷീർ മൗലവി, മണക്കാട് ഷാഹുൽ ഹമീദ്, ലീഗൽ അഡ്വൈസർ അഡ്വ. ആറ്റുകാൽ സുനിൽ, ഹാരീസ് നീലഗിരി, മുഹമ്മദ്‌ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മണക്കാട് നസീർ സ്വാഗതവും, സരിത പൈ നന്ദിയും പറഞ്ഞു. ചരിത്രത്തിൽ ആദ്യമായാണ് ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ്കിൽ എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തി ഒരു ഇഫ്താർ സംഘടിപ്പിച്ചത്. അഞ്ചു ദിവസവും വിവിധ കലാപരിപാടികളും ഗാനമേളയും സംഘടിപ്പിച്ചു.
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All