newsതിരുവനന്തപുരം

അനന്തഭദ്രം പെയിന്റിംഗ് എക്സിബിഷൻ സമാപിച്ചു.

റഹിം പനവൂർ
Published Dec 16, 2024|

SHARE THIS PAGE!
തിരുവനന്തപുരം : വൈലോപ്പിള്ളി സംസ്കൃതി ഭവൻ ലളിതകലാ അക്കാഡമി ഗാലറിയിൽ  എസ്. ആർ ഭദ്രൻ, ഭദ്രൻ കാർത്തിക എന്നിവർ നടത്തിയ  അനന്തഭദ്രം പെയിന്റിംഗ് എക്സിബിഷൻ സമാപിച്ചു. 
സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുകമായ അഴകപ്പൻ നിർവഹിച്ചു.
സൊസൈറ്റി ചെയർമാൻ സജിൻലാൽ അധ്യക്ഷനായിരുന്നു.  കോളേജ് ഓഫ് ഫൈൻ ആർട്സ് മുൻ പ്രിൻസിപ്പൽ പ്രൊഫ. കാട്ടൂർ നാരായണപിള്ള, കാര്യവട്ടം ശ്രീകണ്ഠൻ നായർ, അഡ്വ.ആർ. ബിന്ദു, ബാബു വടക്കൻ എന്നിവർ സംസാരിച്ചു.  എസ്. ആർ ഭദ്രൻ, ഭദ്രൻ കാർത്തിക എന്നിവരെ സൊസൈറ്റി പ്രവർത്തകർ ചടങ്ങിൽ ആദരിച്ചു.
സൊസൈറ്റി ബോർഡ്‌ അംഗങ്ങളായ  ബീന ബാബു, രശ്മി ഷാജി, സലീൽ ജോസ്, പ്രിയങ്ക സതീഷ്, അഡ്വ. എ. എസ്  അനിൽ കുമാർ, ഗീത വേണു, ലക്ഷ്മി സാജു, അശോക് കുമാർ, രജി കുമാർ എന്നിവർ നേതൃത്വം നൽകി. സിദ്ധാർത്ഥൻ പി. കെ സ്വാഗതവും പാർവതി ഗിരീഷ് നന്ദിയും പറഞ്ഞു.


റഹിം പനവൂർ 
ഫോൺ : 9946584007

ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream
(മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All