newsകൊച്ചി

'ഏലിയാ വെൽക്കം ടൂ കേരള' കൗതുകമുണർത്തി ''പ്ലൂട്ടോ'' ഗ്ലിംപ്സ് വീഡിയോ.

എ എസ് ദിനേശ്
Published Apr 12, 2026|

SHARE THIS PAGE!
അൽത്താഫ് സലീം അന്യഗ്രഹജീവിയായി പ്രത്യക്ഷപ്പെടുന്ന 'പ്ലൂട്ടോ' എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറഞ്ഞ ഗ്ലിംപ്സ് വീഡിയോ റിലീസായി.

നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം ഒരു സയൻസ് ഫിക്ഷൻ കോമഡി വിഭാഗത്തിലാണ് ഒരുങ്ങുന്നത്.നീരജ് മാധവ് അവതരിപ്പിക്കുന്ന വിക്കി എന്ന കഥാപാത്രവും മറ്റൊരു ഗാലക്സിയിൽ നിന്ന് ഭൂമിയിലെത്തുന്ന പ്ലൂട്ടോ എന്ന അന്യഗ്രഹജീവിയും തമ്മിലുള്ള രസകരമായ കൂടിക്കാഴ്ചയാണ് സിനിമയുടെ പ്രധാന ആകർഷണമെന്ന് ഗ്ലിംപ്സ് വീഡിയോ സൂചിപ്പിക്കുന്നു.

അജു വർഗീസ്, അർഷ ബൈജു, സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയവാണ് മറ്റു പ്രമുഖ താരങ്ങൾ. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ രജുകുമാർ രശ്മി രജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ  അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. 

ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശർമ്മ നിർവ്വഹിക്കുന്നു. നിയാസ് മുഹമ്മദ് തിരക്കഥ സംഭാഷണം എഴുതുന്നു.

എഡിറ്റിംഗ് - സനത് ശിവരാജ്, സംഗീതം - അർക്കാഡോ, ആർട്ട് - രാഖിൽ, കോസ്റ്റ്യൂംസ് - സ്റ്റെഫി സേവ്യർ, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനർ - ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിംഗ് - വിഷ്ണു സുജാതൻ, സ്റ്റണ്ട് കോർഡിനേറ്റർ - എപിയൻസ്, റോബിൻ ടോം, പബ്ലിസിറ്റി ഡിസൈൻസ് - ടെൻ പോയിന്റ്, സ്റ്റിൽസ് - അമൽ സി സദർ, വിഷ്വൽ പ്രോമോഷൻസ് - സ്‌നേക്ക്പ്ലാൻ്റ് എൽ.എൽ.പി, വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാ അനുഭവം നൽകാൻ പ്ലൂട്ടോയ്ക്ക് കഴിയുമെന്നാണ് ഗ്ലിംപ്സ് വീഡിയോ നൽകുന്ന സൂചന.
പി ആർ ഓ - എ എസ് ദിനേശ്.

സിനിമാ വാര്‍ത്തകള്‍ അതിവേഗം നിങ്ങള്‍ക്ക് മുന്നില്‍
ഫിലിം ന്യൂസ് & എന്റർടൈൻമെന്റ്
24/7 Live Stream (മലയാളം)
pularitv
LIVE TV

Latest Update

Related Stories

Latest Update

Top News

News Videos See All